Connect with us

Eranakulam

ക്യാമ്പസ് രാഷ്ട്രീയ നിയന്ത്രണം;സര്‍ക്കാര്‍ സത്യവാങ്മൂലം പിന്‍വലിക്കണം; എംഎസ്എഫ്

Published

|

Last Updated

കൊച്ചി: വിദ്യാര്‍ത്ഥി രാഷ്ട്രീയ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെ.എം അബ്രഹാം നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ടിപി അഷ്‌റഫലി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന ഒരു സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണ് സത്യവാങ്മൂലത്തിലുള്ളത്. ഇത് മുഖ്യമന്ത്രിയുടേയോ മറ്റു മന്ത്രിമാരുടേയോ അറിവോടെയാണെന്ന് വിശ്വസിക്കുന്നില്ല. ഉദ്യോഗസ്ഥര്‍ സ്വന്തം നിലയില്‍ സര്‍ക്കാര്‍ അഭിപ്രായങ്ങള്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നത് ഈ സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കും. വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി നിരവധി കര്‍മ്മ പരിപാടികള്‍ ആവിശ്കരിച്ച ഒരു സര്‍ക്കാര്‍ കേരളത്തിലെ ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥികളെ ജനാധിപത്യ മാര്‍ഗത്തില്‍ വഴി നടത്തുന്ന ക്യാമ്പസ് രാഷ്ട്രീയത്തിന് ഔദ്യോഗിക അനുമതി നല്‍കുകയാണ് വേണ്ടതെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു.

Latest