Connect with us

Kozhikode

കുന്നിടിച്ച് അറുപത് സെന്റ് നെല്‍വയല്‍ നികത്തി

Published

|

Last Updated

വടകര: ചോറോട് പഞ്ചായത്തിലെ ചേന്ദമംഗലം പതിനഞ്ചാം വാര്‍ഡില്‍പ്പെട്ട ചേന്ദമംഗലം കുന്നിടിച്ച് നെല്ല്യങ്കര കോമത്ത് താഴക്കുനി നെല്‍വയല്‍ നികത്തി. റവന്യൂ ഉദ്യോഗസ്ഥരെല്ലാം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സമയത്താണ് നാല് ദിവസം കൊണ്ട് അറുപത് സെന്റ് നെല്‍വയല്‍ അനധികൃതമായി നികത്തി ചുറ്റുമതില്‍ നിര്‍മിച്ചിരിക്കുന്നത്.
മഴക്കാലമായാല്‍ കാല്‍നടയാത്രപോലും ദുഷ്‌കരമായ ഇവിടെ ചുറ്റുമതില്‍ തകരുമെന്ന ഭീഷണിയും നിലനില്‍ക്കുകയാണ്. വയല്‍ നികത്തുമ്പോള്‍ റവന്യൂ അധികാരികള്‍ക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാല്‍ നടപടി സ്വീകരിക്കാന്‍ ആളില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
വയല്‍ ഏകദേശം നികത്തിയ ശേഷമാണ് വാര്‍ഡ് അംഗവും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും സ്ഥലം സന്ദര്‍ശിച്ച് ജോലി നിര്‍ത്തിവെക്കാന്‍ നടപടി സ്വീകരിച്ചത്.

 

---- facebook comment plugin here -----

Latest