Connect with us

Malappuram

തിരൂരങ്ങാടി കോട്ടുവാലക്കാട് ഉപതിരെഞ്ഞെടുപ്പ് 22ന

Published

|

Last Updated

തിരൂരങ്ങാടി: ഗ്രാമപഞ്ചായത്തിലെ 22ാം-വാര്‍ഡായ കോട്ടുവാലക്കാട് ഉപതിരെഞ്ഞെടുപ്പ് അടുത്തമാസം 22ന് നടക്കും. വാര്‍ഡിലെ അന്തിമവോട്ടര്‍ പട്ടിക ഈമാസം 24ന് പ്രസിദ്ധീകരിക്കും.
വാര്‍ഡ് അംഗമായിരുന്ന ചാത്തമ്പാടന്‍ അന്‍വര്‍ രാജിവെച്ച ഒഴിവിലേക്കാണിവിടെ തിരെഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചായത്ത് പൊതുതിരെഞ്ഞെടുപ്പില്‍ യു ഡി എഫിനും എല്‍ ഡി എഫിനുമെതിരെ ജനകീയമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച അന്‍വര്‍സാദാത്ത് പുരപദ്ധതി പ്രകാരം മമ്പുറം നവരക്കായപാടം നികത്തി ബസ് സ്റ്റാന്റ് നിര്‍മിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചത്. പിന്നീട് നടന്ന ഉപതിരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച അന്‍വര്‍സാദാത്ത് ലീഗ് സ്ഥാനാര്‍ഥിയെ തോല്‍പിച്ച് വിജയിക്കുകയായിരുന്നു. അതിനിടെ കോണ്‍ഗ്രസുമായി പിണങ്ങിയ ഇദ്ദേഹം ലീഗ് ചേരിയിലേക്ക് മാറിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇദ്ദേഹം രാജിവെച്ചത്. പഞ്ചായത്തിന്റെ ഏകപക്ഷീയമായ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന ഇദ്ദേഹം പറഞ്ഞിരുന്നു. ഈ ഭരണസമിതിയുടെ കാലയളവില്‍ രണ്ടാമത് ഉപതെരെഞ്ഞെടുപ്പാണിവിടെ നടക്കുന്നത്.
അതിനിടെ മുസ്‌ലിം ലീഗിന്റെ വനിതാഅംഗം പി റഫീദാബീവി രാജിവെച്ച ഒഴിവിലേക്ക് 14ാംവാര്‍ഡില്‍ ഉപതിരെഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി ഇവിടത്തെ കരട് വോട്ടര്‍പട്ടിക ഈമാസം 28ന് പ്രസിദ്ധീകരിക്കും. മാര്‍ച്ച് 27നാണ് ഇവര്‍രാജിവെച്ചത്. വാര്‍ഡിലെ റോഡിന് അനുവദിച്ച തുക ലഭിക്കുന്നതില്‍ ലീഗ് ഘടകവുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെതുടര്‍ന്നാണ് റഫീദാബീവി രാജിവെച്ചത്.

---- facebook comment plugin here -----

Latest