Connect with us

Ongoing News

വോട്ടിംഗ് യന്ത്രങ്ങള്‍ കര്‍ശന നിരീക്ഷണത്തില്‍

Published

|

Last Updated

തിരുവനന്തപുരം: പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജനവിധി അടങ്ങിയ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ മെയ് 16 വരെ സ്‌ട്രോംഗ് റൂമില്‍ സുരക്ഷ. വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളുടെ സംരക്ഷണം കേന്ദ്രസേന ഏറ്റെടുത്തു. അതാത് ജില്ലാ കലക്ടറുടെയും തിരഞ്ഞെടുപ്പ് നിരീക്ഷകയുടെയും നേതൃത്വത്തില്‍ വോട്ടര്‍ രജിസ്റ്റര്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിക്കുന്ന കേന്ദ്രങ്ങളിലെ മുറികള്‍ സീല്‍ ചെയ്തത്.
വോട്ടര്‍മാരുടെ വോട്ടര്‍പട്ടികയിലുള്ള വിവരങ്ങളും, പോളിംഗ് ബൂത്തില്‍ ഹാജരാക്കിയ തിരിച്ചറിയല്‍ രേഖയും ഉള്‍പ്പെടുത്തി വോട്ടറുടെ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തിയ രജിസ്റ്ററുകള്‍ വിശദമായി പരിശോധിച്ചു. ബൂത്തില്‍ ആകെ പോള്‍ചെയ്ത വോട്ട്, ടെന്‍ഡേഡ് വോട്ട്, വോട്ട വിവിധ സ്ഥാനാര്‍ഥികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് വോട്ടിംഗ് യന്ത്രം സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയത്. പോള്‍ ചെയ്ത സ്ത്രീകളുടെയും പുരുഷന്‍മാരുടെയും എണ്ണം തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഫോം നമ്പര്‍ 17സിയും പരിശോധിച്ചു. ഇനി ഒരു മാസത്തിലേറെ വോട്ടിംഗ് യന്ത്രങ്ങള്‍ ഇമവെട്ടാത്ത നിരീക്ഷണത്തിലായിരിക്കും.