Connect with us

National

അമിത് ഷായുടേയും അസംഖാന്റേയും തിരഞ്ഞെടുപ്പ് റാലികള്‍ നിരോധിച്ചു

Published

|

Last Updated

ലക്‌നൗ: പ്രകോപനപരമായ രീതിയില്‍ പ്രസംഗിച്ച ബി ജെ പി നേതാവ് അമിത് ഷായുടേയും എസ് പി നേതാവ് അസംഖാന്റെയും തിരഞ്ഞെടുപ്പ് റാലികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു. ഇരുവരുടേയും പ്രസംഗങ്ങള്‍ ബോധപൂര്‍വ്വം വിദ്വേഷമുണ്ടാക്കാനുള്ള ശ്രമത്തിലാണെന്ന് ബോധ്യമായതിനാലാണ് റാലികള്‍ നിരോധിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് നിര്‍ദേശം നല്‍കി. ഇരുവര്‍ക്കുമെതിരെ അടിയന്തരമായി എഫ് ഐ ആര്‍ തയ്യാറാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുസാഫര്‍ നഗര്‍ കലാപത്തിന് പകരം വീട്ടാന്‍ നരേന്ദ്ര മോഡിക്ക് വോട്ടുചെയ്യണമെന്നായിരുന്നു അമിത് ഷാ ലകനൗവില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചത്. കാര്‍ഗില്‍ യുദ്ധത്തില്‍ പാക്കിസ്ഥാനെതിരെ പോരാടിയത് മുസ്ലിം സൈനികരായിരുന്നുവെന്നാണ് അസംഖാന്‍ പറഞ്ഞത്.