Connect with us

Gulf

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ട് വൈകാതെ തുറക്കും

Published

|

Last Updated

ദോഹ : ദോഹയിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഹമദ് ഇന്റര്‍നാ ഷണല്‍ എയര്‍പോര്‍ട്ട് അധികം താമസിയാതെ യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കും. ഇത് സംബന്ധമായ ഔദ്യോഗിക വിവരങ്ങള്‍ ഉടന്‍ പുറത്ത് വരുമെന്നറിയുന്നു. ഏപ്രില്‍ മുപ്പതോടെ ഏതാനും ബജറ്റ് എയര്‍ലൈന്‍സുകള്‍ക്ക് പുതിയ എയര്‍പോര്‍ട്ടില്‍ നിന്ന് സര്‍വ്വീസ് നടത്താനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എയര്‍ ഇന്ത്യ,നേപ്പാള്‍ എയര്‍,ബംഗ്ലാദേശ് എയര്‍ ഉള്‍പ്പെടെയുള്ള എയറുകള്‍ക്കാണ് സിവില്‍ ഏവിയേഷന്‍ വിഭാഗത്തില്‍ നിന്നുള്ള പ്രസ്തുത നിര്‍ദേശം ലഭിച്ചിട്ടുള്ളത്.ഉദ്ഘാടനം വൈകില്ലെന്നതിന്റെ സൂചനയായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. നിര്‍മ്മാണം പൂര്‍ത്തി യായി പലതവണ ഉദ്ഘാടനം നടക്കുമെന്ന സൂചന ഉണ്ടായെങ്കിലും പല കാരണങ്ങളാല്‍ മാറ്റി വെക്കുകയായിരുന്നു.

 

Latest