Connect with us

Kerala

എം വി ആര്‍ ഇത്തവണ വോട്ട് ചെയ്യില്ല

Published

|

Last Updated

കണ്ണൂര്‍: സി എം പി ജനറല്‍ സെക്രട്ടറിയും കേരളരാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവുമായ എം വി രാഘവന്‍ മറവിരോഗവും മറ്റ് അവശതകളും കാരണം ഇത്തവണ വോട്ടുചെയ്യില്ല. എന്നാല്‍ അച്ഛന്‍ എല്‍ ഡി എഫിന് വോട്ടുചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി മകള്‍ ഗിരിജ പറഞ്ഞു. വോട്ടവകാശം ലഭിച്ച ശേഷം ആദ്യമായാണ് എം വി ആര്‍ വോട്ടുചെയ്യാതിരിക്കുന്നത്.

സി എം പി ഇപ്പോള്‍ സി പി ജോണ്‍ വിഭാഗവും അരവിന്ദാക്ഷന്‍ വിഭാഗവുമായി യു ഡി എഫിലും എല്‍ ഡി എഫിലുമായി ചിതറിയിരിക്കുകയാണ്. സി എം പിയുടെ ഇരുവിഭാഗം നേതാക്കള്‍ തമ്മില്‍ കൂട്ടത്തല്ലുവരെ നടന്നിരുന്നു.