Connect with us

Kannur

സംസ്ഥാനത്ത് പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികളും മറ്റ് പ്രമുഖരും തങ്ങളുടെ വോട്ടവകാശം രാവിലെത്തന്നെ വിനിയോഗിച്ചു. പാണക്കാട് ഹൈദരലി തങ്ങള്‍, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കൊല്ലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം എ ബേബി, കൊല്ലത്ത് ബേബിയുടെ എതിരാളി എന്‍ കെ പ്രേമചന്ദ്രന്‍, പി കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എ സമ്പത്ത്, എം പി വീരേന്ദ്രകുമാര്‍, മന്ത്രിമാരായ എം കെ മുനീര്‍, ഷിബു ബേബി ജോണ്‍, വി എസ് ശിവകുമാര്‍, നടന്‍ സുരേഷ്‌ഗോപി എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.

പാണക്കാട് ഹൈദരലി തങ്ങളും പി കുഞ്ഞാലിക്കുട്ടിയും പാണക്കാട് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. കൊല്ലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം എ ബേബിക്ക് തിരുവനന്തപുരം സ്റ്റാച്യൂവിലായിരുന്നു വോട്ട്. കുടുംബസമേതം എത്തി ബേബി വോട്ട് രേഖപ്പെടുത്തി.

കൊല്ലത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ ഭാര്യയോടൊപ്പം വോട്ടു ചെയ്യാനെത്തി. പ്രേമചന്ദ്രന്‍ വോട്ടുചെയ്ത ബൂത്തില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് അരമണിക്കൂര്‍ പോളിംഗ് വൈകി.

രാവിലെ തന്നെ വന്‍ ക്യൂവാണ് പോളിംഗ് ബൂത്തുകളില്‍ അനുഭവപ്പെട്ടത്. കഴിഞ്ഞ തെരെഞ്ഞെടുപ്പുകളിലേതുപോലെ മലബാറിലെ ലോക്‌സഭാ മണ്ഡലങ്ങളിലാണ് പോളിംഗ് കനക്കുന്നത്. ഇതില്‍ വടകരയിലും പൊന്നാനിയിലുമാണ് കൂടുതല്‍ ശതമാനം രേഖപ്പെടുത്തിയത്.

 

---- facebook comment plugin here -----

Latest