Connect with us

International

ബ്രദര്‍ഹുഡിന് വിദേശത്ത്‌ 10 കോടി പൗണ്ടിന്റെ രഹസ്യ സമ്പാദ്യം

Published

|

Last Updated

അബുദാബി: മുസ്‌ലിം ഭീകരവാദി സംഘടനയായ ബ്രദര്‍ഹുഡിന് 10 കോടി പൗണ്ട് ബ്രിട്ടനിലും സിറ്റ്‌സര്‍ ലന്റിലും രഹസ്യ സമ്പത്തുള്ളതായി റിപ്പോര്‍ട്ട്. ഇവിടെ നിന്ന് പുറത്തിറങ്ങുന്ന അല്‍ ഇത്തിഹാദ് പത്രം പുറത്തുവിട്ടതാണ് ഈ വിവരം.

കഴിഞ്ഞ മൂന്നു മാസക്കാലമായി നടത്തിയ അന്വേഷണത്തിലാണ് ഭീകരവാദി സംഘടനയുടെ രഹസ്യ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചുള്ള വിശ്വസനീയ രേഖകള്‍ ലഭിച്ചതെന്ന് പത്രം പറയുന്നു.
ദൈനംദിനം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു സംഘടനാപരമായ ആവശ്യങ്ങള്‍ക്കും പണം കണ്ടത്തേണ്ടതുണ്ട്. മെമ്പര്‍മാരില്‍ നിന്ന് ശേഖരിക്കുന്ന നിര്‍ബന്ധിത വരിസംഖ്യയോ മറ്റു ദാനങ്ങളോ കൊണ്ട് പ്രവര്‍ത്തന ചിലവുകള്‍ നടത്താന്‍ കഴിയില്ല. ഈ പശ്ചാത്തലത്തിലാണ് സംഘടനയുടെ രഹസ്യമായ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷണം നടന്നത്.
കഴിഞ്ഞ മൂന്നു മാസമായി നടന്ന അന്വേഷണത്തിലൂടെയാണ് വിശ്വസനീയമായ രേഖകള്‍ കണ്ടെത്തിയത്. പുറമെ സംശയിക്കപ്പെടാത്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരില്‍ സൂക്ഷിക്കുന്നതാണ് ഈ വന്‍ സാമ്പത്തിക ശേഖരം. സംഘടന നേരിട്ടല്ലാതെ ചില രാജ്യങ്ങളില്‍ നടത്തുന്ന വന്‍ വ്യാപാരങ്ങളില്‍ വന്‍തോതില്‍ നിക്ഷേപവുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രദര്‍ഹുഡിന്റെ സ്ഥാപകനായ ഹസന്‍ അല്‍ ബന്നയുടെ മരുമകനായ സഈദ് റമളാനാണ് യൂറോപ്പില്‍ സംഘടനക്ക് സാമ്പത്തിക അടിത്തറ ഉണ്ടാക്കാന്‍ ശ്രമം തുടങ്ങിയത്. 1958ല്‍ ജനീവയിലെത്തിയ അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമെന്ന പേരില്‍ 23 പണ സമ്പാദന കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും അവയിലൂടെ ലഭിക്കുന്ന പണത്തിന്റെ ഏറിയ പങ്കും ഈജിപ്തില്‍ സംഘടനാ പ്രവര്‍ത്തനം നടത്താന്‍ വിശ്വസ്തരിലൂടെ എത്തിക്കുകയായിരുന്നു. അല്‍ ഇത്തിഹാദ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ഈ കേന്ദ്രങ്ങളില്‍ പലതും ബ്രിട്ടന്റെയും സ്വിറ്റ്‌സര്‍ലന്റിലും വിവിധ ഭാഗങ്ങളിലാണ് ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തകരായി പുറത്ത് അറിയപ്പെടാത്ത ചില ആളുകളാണ് ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍. ഈ കേന്ദ്രങ്ങളുടെ പേരിലാണ് 10 കോടി പൗണ്ടിന്റെ സമ്പാദ്യം നിലവിലുള്ളത്.
ഈജിപ്തിലെ പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ഏറ്റവും അടുത്ത സഹായിയായിരുന്ന ഇസാം അല്‍ ഹദ്ദാദിന്റെ നേതൃത്വത്തിലുള്ള മൂന്ന് അംഗ ബ്രദര്‍ഹുഡ് നേതാക്കളാണ് ഈ കേന്ദ്രങ്ങളുടെ പുറമെ നിന്നുള്ള മേല്‍നോട്ടം വഹിക്കുന്നത്.

 

---- facebook comment plugin here -----

Latest