Connect with us

Kozhikode

കരിഞ്ചന്തയില്‍ വില്‍ക്കാനായി സൂക്ഷിച്ച വിദേശ മദ്യം പിടികൂടി

Published

|

Last Updated

താമരശ്ശേരി: കരിഞ്ചന്തയില്‍ വില്‍ക്കായി സൂക്ഷിച്ച 70 കുപ്പി വിദേശ മദ്യം പിടികൂടി. താമരശ്ശേരി സി ഐ. എം ഡി സുനില്‍കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് താഴെ കൂടരഞ്ഞിയിലെ വീട്ടില്‍നിന്നാണ് വിദേശ മദ്യം പിടിച്ചെടുത്തത്. വീട്ടുടമ വെള്ളക്കട ജോജി ജോസഫി(42)നെ പോലീസ് അറസ്റ്റ് ചെയ്തു.
തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള മൂന്ന് ദിവസത്തെ മദ്യനിരോധനം കണക്കാക്കി മുന്‍കൂട്ടി ശേഖരിച്ച വിദേശമദ്യ ശേഖരമാണ് പിടിച്ചെടുത്തത്. പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി സൂക്ഷിച്ച 500 മില്ലിയുടെ 59 ബോട്ടിലുകളും 375 മില്ലിയുടെ 11 ബോട്ടിലുകളുമാണ് കെണ്ടടുത്തത്. ബീവറേജസ് കോര്‍പറേഷന്റെ വിദേശമദ്യശാപ്പില്‍ നിന്ന് പലപ്പോഴായി വാങ്ങി സൂക്ഷിച്ചതാണ് ഇവയെന്ന് അറസ്റ്റിലായ ജോജി ജോസഫ് പോലീസിന് മൊഴി നല്‍കി. കൂടരഞ്ഞിയിലാണ് ഇവ പ്രധാനമായും വിറ്റഴിക്കുന്നതെന്ന് പോലീസ് പറഞ്ഞു. എസ് ഐ ജോസ്, സീനിയര്‍ സി പി ഒ. എന്‍ കെ മോഹന്‍ ദാസ്, സി പി ഒ മാരായ ജീതേഷ്, ബോബി ആന്‍ഡ്രൂസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് താമരശ്ശേരി കോടതിയില്‍ ഹാജറാക്കും.