Connect with us

Thrissur

യു ഡി എഫില്‍ ചേക്കേറിയ ആര്‍ എസ് പി എം എല്‍ എമാര്‍ രാജിവെക്കണമെന്ന്

Published

|

Last Updated

തൃശൂര്‍: യു ഡി എഫ് പക്ഷത്തേക്ക് ചേക്കേറിയ ആര്‍ എസ് പി എം എല്‍ എമാര്‍ പദവി രാജിവെക്കണമെന്ന് സംസ്ഥാന സെക്രട്ടറി സി പി കാര്‍ത്തികേയന്‍ ആവശ്യപ്പെട്ടു.
ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരാണ് ആര്‍ എസ് പി. വലതു പക്ഷത്തേക്ക് ചാടിയ കേരളത്തിലെ ചിലയാളുകള്‍ പാര്‍ട്ടിയിലില്ല. അവര്‍ ബ്രാക്കറ്റ് പാര്‍ട്ടിയുടെ പേര് ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ല. കേന്ദ്രനേതൃത്വം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടിന് വിരുദ്ധമായ നിലപാട് സ്വികരിച്ചവരാണ് പുറത്ത് പോയവര്‍. ഇത് അന്വേഷിക്കുമെന്ന് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ദേശീയ നേതൃത്വം ഇടപെട്ട് പുനഃസംഘടിപ്പിച്ച സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയായി സി പി കാര്‍ത്തികേയനെ നിയമിച്ചിട്ടുണ്ട്്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങളെ കണക്കിലെടുക്കാതെയാണ് പ്രേമചന്ദ്രന്റെയും അസീസിന്റെയും തീരുമാനമെന്നും കാര്‍ത്തികേയന്‍ ആരോപിച്ചു. ഇടതുമുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള പ്രചരണരംഗത്ത് ആര്‍ എസ് പി സജീവമാണെന്നും കാര്‍ത്തികേയന്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ദിപിന്‍ തെക്കേപുറം, ഒ എം വിശ്വനാഥന്‍, കെ വി അരവിന്ദാക്ഷന്‍, പത്മനാഭന്‍ പങ്കെടുത്തു.

 

Latest