Connect with us

Ongoing News

ബാഴ്‌സക്കും മാഞ്ചസ്റ്ററിനും നിര്‍ണായകം

Published

|

Last Updated

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണക്കും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും എതിരാളിയുടെ തട്ടകത്തില്‍ ഇന്ന് നിര്‍ണായക മത്സരം. ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദം സ്വന്തം തട്ടകത്തില്‍ 1-1 മാര്‍ജിനില്‍ ബാഴസ അത്‌ലറ്റികോ മാഡ്രിഡിനോടും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ബയേണ്‍മ്യൂണിക്കിനോടും സമനിലയായി. എവേ ഗോളിന്റെ മൂന്‍തൂക്കം നേടിയാണ് അത്‌ലറ്റിക്കോ മാഡ്രിഡും ബയേണും ഇന്ന് കളത്തിലിറങ്ങുന്നത്. സെമിഫൈനല്‍ ടിക്കറ്റുറപ്പിക്കാന്‍ ഉറച്ച പ്രതിരോധത്തിന്റെ സഹായം മാത്രം മതി ഇവര്‍ക്ക്. സന്ദര്‍ശകരായെത്തുന്ന മാര്‍ട്ടിനെസിന്റെ ബാഴ്‌സക്കും ഡേവിഡ് മോയസിന്റെ മാഞ്ചസ്റ്റര്‍ പടക്കും എവേ ഗോള്‍ അടിച്ചേ തീരൂ.
സ്പാനിഷ് യുദ്ധം
സ്‌പെയിനില്‍ ലാ ലിഗ കിരീടപ്പോരില്‍ ഒന്നാം സ്ഥാനത്താണ് അത്‌ലറ്റിക്കോ മാഡ്രിഡ്. തൊട്ടുപിറകില്‍ ബാഴ്‌സയും. മെസി, നെയ്മര്‍, ഷാവി, ഇനിയെസ്റ്റ, ബുസ്‌ക്വുറ്റ്‌സ്, ഫാബ്രിഗസ് എന്നിങ്ങനെ സൂപ്പര്‍ താരനിരയുള്ള ബാഴ്‌സലോണക്ക് ഡിയഗോ സിമിയോണി എന്ന പരിശീലകന്റെ തന്ത്രബലത്തില്‍ അവിസ്മരണീയ പ്രകടനം കാഴ്ചവെക്കുന്ന അത്‌ലറ്റിക്കോ ഒത്ത എതിരാളിയാണ്.
സീസണില്‍ 33 ഗോളുകള്‍ നേടിയ സ്പാനിഷ് സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റയാണ് അത്‌ലറ്റിക്കോയുടെ കുതിപ്പിന് കരുത്തേകുന്നത്. എന്നാല്‍, കോസ്റ്റയുടെ അഭാവത്തിലും തകര്‍പ്പന്‍ ജയം നേടി അത്‌ലറ്റിക്കോ ടീം സ്പിരിറ്റിന്റെ ഉത്തമദൃഷ്ടാന്തമായി നില്‍ക്കുന്നു. നൗകാംപിലെ ആദ്യ പാദത്തില്‍ ഇടക്ക് വെച്ച് പേശീവലിവിനെ തുടര്‍ന്ന് കോസ്റ്റ കളം വിട്ടത് അത്‌ലറ്റിക്കോയെ ഞെട്ടിച്ചിരുന്നു. ഇന്ന് കളിക്കാനിറങ്ങുന്നത് സംബന്ധിച്ച് വ്യക്തമായ സൂചനയില്ല. ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ കോസ്റ്റ പരിശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, കോസ്റ്റക്ക് പകരമിറങ്ങിയ ഡിയഗോ തകര്‍പ്പന്‍ ലോംഗ് റേഞ്ചര്‍ ഗോളിലൂടെ അത്‌ലറ്റിക്കോയുടെ ആവനാഴിയില്‍ പുത്തന്‍ ആയുധങ്ങളുണ്ടെന്ന് ഓര്‍മിപ്പിച്ചു. അര്‍ഡ ടുറാന്റെ പരിക്കാണ് സിമിയോണിയെ അലട്ടുന്ന മറ്റൊരു കാര്യം.
വലത് വിംഗില്‍ ടുറാന് പകരം ഇന്ന് ഡിയഗോയും കോസ്റ്റക്ക് പകരം അഡ്രിയാന്‍ ലോപസും കളിച്ചേക്കും.
കഴിഞ്ഞ ദിവസം ലാ ലിഗയില്‍ വിയ്യാറയലിനെതിരെ 1-0ന് പിറകില്‍ നിന്ന ശേഷം അത്‌ലറ്റിക്കോ ജയം പിടിച്ചത് അഡ്രിയാന്‍ പകരക്കാരനായി കളത്തിലിറങ്ങിയതിന് ശേഷമായിരുന്നു. തന്റെ പരിക്ക് ഭേദമായിട്ടുണ്ടെന്നും വേണ്ടി വന്നാല്‍ ഏതവസ്ഥയിലും കളിക്കാനിറങ്ങുമെന്നും ചാമ്പ്യന്‍സ് ലീഗ് സെമി മാത്രമാണ് ഓരോ താരത്തിന്റെയും മനസ്സിലെന്നും ടുറാന്‍ പറഞ്ഞു.
ലീഗില്‍ കഴിഞ്ഞ ദിവസം റയല്‍ ബെറ്റിസിനെതിരെ 1-3ന് ബാഴ്‌സ ജയം നേടിയെങ്കിലും പഴയ പ്രതാപം നഷ്ടമായിരിക്കുന്നു. ഇരട്ടഗോളുകള്‍ നേടിയ ലയണല്‍ മെസി പ്രതിസന്ധിയില്‍ രക്ഷകന്റെ റോള്‍ ഏറ്റെടുക്കാനുള്ളത് ആശ്വാസം.
ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മറിന്റെ ഗോളിലാണ് ആദ്യപാദം ബാഴ്‌സ സമനിലയോടെ മുഖംരക്ഷിച്ചത്. വലത് വിംഗില്‍ നെയ്മര്‍ ഓഫ് ഫോമിലാകുമ്പോള്‍ സ്‌കൊളാരി ചൂണ്ടിക്കാട്ടിയതു പോലെ ഇടത് വിംഗിലാണ് നെയ്മര്‍ മികവ് കാണിക്കുന്നത്. ആദ്യ പാദത്തിലെ ഗോള്‍ ഇടത് വിംഗിലൂടെയുള്ള തുളച്ചു കയറലിലായിരുന്നു. ആദ്യ പാദ മത്സരത്തിനിടെ പരുക്കേറ്റ ഡിഫന്‍ഡര്‍ ജെറാര്‍ഡ് പീക്വെയെ ഇന്ന് ബാഴ്‌സക്ക് നഷ്ടമാകും. മാര്‍ക് ബര്‍ത്രയാകും പകരമെത്തുക.

മാഞ്ചസ്റ്ററിന് ആത്മവിശ്വാസം

ബയേണ്‍ മ്യൂണിക്കിനെ ഞെട്ടിച്ചു കൊണ്ട് ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ലീഡ് നേടിയതിന് ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഏറെ മാറിയിട്ടുണ്ട്. എന്തെന്നില്ലാത്ത ആത്മവിശ്വാസം മോയസിന്റെ ഇംഗ്ലീഷ് പടക്ക് കൈവന്നിരിക്കുന്നു. ബയേണുമായി സമനില വഴങ്ങിയതിന് ശേഷം പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുനൈറ്റഡിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടു. ജര്‍മനിയില്‍ ഏഴ് മത്സരങ്ങള്‍ ശേഷിക്കെ അതിവേഗം ബുണ്ടസ് ലീഗ കിരീടം ഉയര്‍ത്തി റെക്കോര്‍ഡിട്ട ടീമാണ് ബയേണ്‍. അതിന് ശേഷം പുതുനിരയെ ലീഗില്‍ പരീക്ഷിക്കുന്ന കോച്ച് പെപ് ഗോര്‍ഡിയോളക്ക് ഓഗ്‌സ്ബര്‍ഗിനെതിരെ ഞെട്ടിക്കുന്ന തോല്‍വിയേറ്റു. പതിനെട്ട് മാസത്തിനിടെ ബയേണിന്റെ ആദ്യ തോല്‍വി. സീസണിലെ ആദ്യത്തെയും. ഒന്നാം നിരയുമായല്ല തോറ്റത് എന്നതില്‍ ഗോര്‍ഡിയോളക്ക് ആശ്വസിക്കാം.
ഒരു നിമിഷം പോലും പാഴാക്കാതെ ഇരച്ചുകയറുന്ന ബയേണിനെ പ്രത്യാക്രമണത്തിലൂടെയോ കോര്‍ണര്‍ കിക്കുകളിലെ അവിചാരിത ഹെഡര്‍ ഗോളിലൂടെയോ വീഴ്ത്താമെന്ന കണക്ക് കൂട്ടലിലാണ് മോയസ്. റൂണിയുടെ അഭാവത്തില്‍ ന്യൂകാസിലിനെതിരെ യുനൈറ്റഡിനെ മുന്നില്‍ നിന്ന് നയിച്ച ജുവാന്‍ മാറ്റ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളുകള്‍ ലക്ഷ്യമിടുന്നു.
ഏറെ നേരം ഫ്രീകിക്ക് പരിശീലനം നടത്തിയ മാറ്റ, യുനൈറ്റഡിന്റെ ട്രാന്‍സ്ഫര്‍ റെക്കോര്‍ഡ് തുകയോട് നീതി പുലര്‍ത്താനുള്ള വ്യഗ്രതയിലാണ്. ബയേണിനെതിരെ ആദ്യ പാദത്തില്‍ തീര്‍ത്തും നിറം മങ്ങിയ മാത്യു ഫെലെയ്‌നിയെ രണ്ടാം പാദത്തിനുള്ള സ്‌ക്വാഡില്‍ നിന്നൊഴിവാക്കി.
സ്വന്തം തട്ടകത്തില്‍ ചാമ്പ്യന്‍മാര്‍ക്കൊത്ത പ്രകടനമാകും പെപ് ഗോര്‍ഡിയോളയും സംഘവും വിഭാവനം ചെയ്യുന്നത്.

മാഞ്ചസ്റ്ററിന്
ആത്മവിശ്വാസം