Connect with us

Kannur

അല്‍മഖര്‍ സില്‍വര്‍ ജൂബിലി സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published

|

Last Updated

തളിപ്പറമ്പ്: ഉത്തരകേരളത്തിലെ വിദ്യാഭ്യാസ, ജീവകാരുണ്യ, സാംസ്‌കാരിക, സേവന മേഖലകളില്‍ ബഹുമുഖ സംരംഭങ്ങളുമായി പ്രവര്‍ത്തിക്കുന്ന അല്‍മഖര്‍റുസ്സുന്നിയ്യയുടെ സില്‍വര്‍ ജൂബിലി സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അറിവ്, അനുകമ്പ, അര്‍പ്പണം എന്ന ശീര്‍ഷകത്തില്‍ തളിപ്പറമ്പ് നാടുകാണി ദാറുല്‍ അമാന്‍ താജുല്‍ ഉലമ നഗറില്‍ നടക്കുന്ന ദിദ്വിന സമ്മേളനത്തിന് ശനിയാഴ്ച കൊടിയുയരും. രാവിലെ 11 മണിക്ക് എട്ടിക്കുളം താജുല്‍ ഉലമ മഖാം സിയാറത്തോടെ സമ്മേളനം തുടങ്ങും. സിയാറത്തിന് സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അല്‍ബുഖാരി നേതൃത്വം നല്‍കും. നാല് മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് അസ്‌ലം ജിഫ്രി പതാകയുയര്‍ത്തും. 4.30ന് സമസ്ത വൈസ് പ്രസിഡന്റ് എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ശൈഖ് അബ്ദുല്ല സാലമീന്‍ യു എ ഇ സമ്മേളനം ഉദ്ഘാടനം ചെയ്യും. ദഅ്‌വാ കോളജ് പുതിയ ബ്ലോക്ക് ശിലാസ്ഥാപനം മന്ത്രി കെ സി ജോസഫ് നിര്‍വഹിക്കും.

രാത്രി ഏഴിന് നടക്കുന്ന ആദര്‍ശ സമ്മേളനം കര്‍ണാടക സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം വിഷയാവതരണം നടത്തും. ഒമ്പത് മണിക്ക് ഖസീദത്തുല്‍ ബുര്‍ദ ആത്മീയ സംഗമത്തിന് സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ്, അബ്ദുസ്സമദ് അമാനി പട്ടുവം നേതൃത്വം നല്‍കും. മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ആമുഖപ്രഭാഷണം നടത്തും. സയ്യിദ് ഖലീല്‍ ബുഖാരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ഞായറാഴ്ച അഞ്ച് മണിക്ക് തുടങ്ങുന്ന പൊതുസമ്മേളനത്തില്‍ സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. സമസ്ത വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി കുറാ സനദ്ദാനം നടത്തും. അല്‍മഖര്‍ ശരീഅത്ത് കോളജ് പ്രിന്‍സിപ്പല്‍ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി സനദ്ദാന പ്രസംഗം നടത്തും. ഇസ്മാഈല്‍ ഫതഹ് അലി യു എ ഇ, കര്‍ണാടക ആരോഗ്യ മന്ത്രി യു ടി അബ്ദുല്‍ ഖാദിര്‍ വിശിഷ്ടാതിഥികളായിരിക്കും.

---- facebook comment plugin here -----

Latest