Connect with us

Ongoing News

പാലക്കാടന്‍ ചൂടില്‍ ആര്‍ക്ക് കുളിരേകും

Published

|

Last Updated

യു ഡി എഫ് ഘടക കക്ഷികളുടെയും പ്രത്യേകിച്ച് കോണ്‍ഗ്രസിലെ ഒരുമിച്ചുള്ള പ്രവര്‍ത്തനവും സ്ഥാനാര്‍ഥിയുടെ വ്യക്തിത്വവും പരിചയ സമ്പത്തും എം പി വീരേന്ദ്രകുമാറിന്റെ വിജയത്തിന് സാധ്യതയൊരുക്കിയതായി യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എ രാമസ്വാമി പറഞ്ഞു. വിജയത്തെകുറിച്ച് യാതൊരു വിധ ആശങ്കയും നിലനില്‍ക്കുന്നില്ല. എല്ലാം അനൂകൂലമായി വന്ന ഒരു തിരഞ്ഞെടുപ്പും ഇതിന് മുമ്പ് വന്നിട്ടില്ല. അതുകൊണ്ട് പരാജയമെന്നത് യു ഡി എഫ് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പാലക്കാട് മണ്ഡലം സി പി എം സീറ്റ് നിലനിര്‍ത്തുമെന്നതിന് യാതൊരു സംശയവും വേണ്ടെന്ന് ഇടതുപക്ഷ മുന്നണി പാലക്കാട് മണ്ഡലം തിരെഞ്ഞടുപ്പ് കമ്മിറ്റി സെക്രട്ടറി സി ടി കൃഷ്ണന്‍ പറഞ്ഞു. വ്യക്തിപരവും എം പി യെന്ന നിലയിലും എം ബി രാജേഷിനെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ക്കിടയില്‍ നല്ല മതിപ്പാണുള്ളത്. അതിനൊപ്പം ഇടതുപക്ഷ കക്ഷികളുടെ ചിട്ടയായ പ്രവര്‍ത്തനം നല്ലൊരു സ്വാധീനം സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഭൂരിപക്ഷത്തെക്കുറിച്ച് പറയാന്‍ സാധ്യമല്ലെങ്കിലും വിജയിക്കുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് അദ്ദേഹം കുട്ടിചേര്‍ത്തു.