ചാലക്കുടിയില്‍ ആര് ചിരിക്കും

    Posted on: April 9, 2014 12:18 am | Last updated: April 9, 2014 at 12:18 am

    മത, സമുദായിക, ഭൂമിശാസ്ത്ര ഘടകങ്ങളെല്ലാം കൂട്ടിയാലും കുറച്ചാലും ഗുണിച്ചാലും മേല്‍കൈ നേടാനാകുമെന്ന വിശ്വാസമാണ് ചാലക്കുടിയില്‍ യു ഡി എഫിന്. എന്നാല്‍ ഇടതു സ്ഥാനാര്‍ഥിക്ക് ചുറ്റും കൂടുന്ന ആള്‍ക്കൂട്ടം അട്ടിമറിയോളം കൊണ്ടത്തെിക്കുമോ എന്നതാണ് യു ഡി എഫിനെ വലക്കുന്ന ചിന്ത. മുന്‍തൂക്കം പി സി ചാക്കോക്കാണങ്കിലും സുരക്ഷിതമണ്ഡലത്തിലെ വിള്ളലുകളും മത, ജാതി വൈജാത്യങ്ങള്‍ക്കപ്പുറത്തെ അടിയൊഴുക്കുകളും യു ഡി എഫിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.