Connect with us

Gulf

രണ്ടു മാസത്തിനുള്ളില്‍ 4.94 ലക്ഷം ഗതാഗത നിയമ ലംഘനങ്ങള്‍

Published

|

Last Updated

ദുബൈ: ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം 4.94 ലക്ഷം നിയമലംഘനങ്ങള്‍ പിടിക്കപ്പെട്ടതായി ദുബൈ ട്രാഫിക് വിഭാഗം. ലംഘനങ്ങളില്‍ മുക്കാല്‍ ഭാഗവും അമിതവേഗത യാലാണ്. മൊത്തം പിടിക്കപ്പെട്ട കേസുകളില്‍ 8,000 ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടിയതും ബാക്കി കാമറകളും റഡാറുകളും രേഖപ്പെടുത്തിയതുമാണ്.
അമിതവേഗത മൂലം പിടിക്കപ്പെട്ടത് മാത്രം 30,8,690 കേസുകളുണ്ടെന്ന് ദുബൈ ട്രാഫിക് വിഭാഗം അസി. ഡയറക്ടര്‍ കേണല്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഇ പറഞ്ഞു.
ട്രാഫിക് നിയമലംഘനങ്ങളുടെ വിശദമായ കണക്കുകള്‍ ഇപ്രകാരമാണ്. ചുവപ്പ് സിഗ്‌നല്‍ മറികടന്നത് (2,641) മുമ്പിലുള്ള വാഹനവുമായി അകലം പാലിക്കാത്തത്(10,425), ലഹരി ഉപയോഗിച്ച് കാറോടിച്ചത് (149) കാലാവധി തീര്‍ന്ന ലൈസന്‍സുമായി വാഹനമോടിച്ചത് (589), മുല്‍കിയ്യയുടെ കാലവധി തീര്‍ന്ന് വാഹനം ഓടിച്ചത് (4,275)
സുരക്ഷാ ബെല്‍റ്റിടാതെ ഓടിച്ചതിന് 8,547 ഉം പെട്ടന്നുള്ള ട്രാക്ക് മാറ്റത്തിന് 8,762 കേസുകളും ഇക്കാലയളവില്‍ പിടിക്കപ്പെട്ടതായി അല്‍ മസ്‌റൂഈ പറഞ്ഞു. ഏറ്റവും കൂടുതല്‍ മരണത്തിന് കാരണമായത് അമിത വേഗവും പെട്ടെന്നുള്ള ട്രാക്കുമാറ്റവുമാണ്.
സുരക്ഷിതമല്ലാത്ത ടയര്‍ ഉപയോഗിച്ചതും, എഞ്ചിന്‍ ഓഫാക്കാതെ വാഹനം നിര്‍ത്തിപോയതും, ഷോള്‍ഡര്‍ ലൈനിലൂടെ മറികടന്നതും ഇക്കാലയളവില്‍ ട്രാഫിക് വിഭാഗം പിടികൂടിയ നിയമലംഘനങ്ങളില്‍ ഉള്‍പ്പെടും.

 

---- facebook comment plugin here -----

Latest