Connect with us

Gulf

ഉല്ലാസ ബോട്ട് അപകടത്തില്‍പെട്ടു: ക്യാപ്റ്റന്റെ നിശ്ചയദാര്‍ഡ്യം തുണയായി

Published

|

Last Updated

ദുബൈ: ആഡംബര ഉല്ലാസ ബോട്ട് അപകടത്തില്‍പ്പെട്ടെങ്കിലും ക്യാപ്റ്റന്റെ നിശ്ചയദാര്‍ഡ്യം യാത്രക്കാര്‍ക്ക് തുണയായി. കഴിഞ്ഞ വെള്ളിയാഴ്ച കടലില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ പാറയില്‍ ഇടിച്ച് ഉല്ലാസ ബോട്ട് തകര്‍ന്ന ഘട്ടത്തിലാണ് ക്യാപ്റ്റന്റെ നിശ്ചയദാര്‍ഡ്യവും സമയോചിതമായ പ്രവര്‍ത്തനവും തുണയായത്. 95 പേരുമായി കടലില്‍ ഉല്ലാസ ഗമനം നടത്തവേയാണ് ജാസ്മിന്‍ എന്ന ആഡംബര ഉല്ലാസ ബോട്ട് അപകടത്തില്‍ അകപ്പെട്ടത്. പുലര്‍ച്ചെ 3.30 നായിരുന്നു 40 നോട്ടിക്കല്‍ മൈല്‍ വേഗത്തിലുള്ള കാറ്റ് ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തിയതെന്ന് ബോട്ടില്‍ സംഗീത പരിപാടിക്ക് നേതൃത്വം നല്‍കിയ സി ജെ സതീഷ് കുന്നത്ത് വെളിപ്പെടുത്തി.
സ്‌കൈഡൈവ് ദുബൈയിലെ ജെട്ടിയിലേക്ക് മടങ്ങവേയാണ് അപ്രതീക്ഷിതമായി കാറ്റടിച്ചത്. ഇതിനെ തുടര്‍ന്ന് കരയോട് ചേര്‍ന്ന പാറക്കഷ്ണം നിറഞ്ഞ കടല്‍ ഭിത്തിയില്‍ അടിച്ചായിരുന്നു ബോട്ട് തര്‍ന്നത്. ഉടന്‍ എല്ലാവരും തൊട്ടടുത്ത ബോട്ടിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.