Connect with us

International

യു എസ് നടന്‍ മിക്കി റൂണി അന്തരിച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കന്‍ നടന്‍ മിക്കി റൂണി അന്തരിച്ചു. 80 വര്‍ഷത്തെ അഭിനയ ജീവിതത്തിനൊടുവില്‍ 93ാം വയസിലാണ് അന്ത്യം. വടക്കന്‍ ഹോളിവുഡിലെ വീട്ടില്‍ മരണ സമയത്ത് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമുണ്ടായിരുന്നുവെന്ന് ലോസ് ആഞ്ചല്‍സ് പോലീസ് കമാന്‍ഡര്‍ ആന്‍ഡ്രൂ സ്മിത്ത് പറഞ്ഞു. പോലീസ് മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അസ്വാഭാവികതയൊന്നുമില്ലെന്നും മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്താം വയസ്സില്‍ അഭിനയ ജീവിതം ആരംഭിച്ച റൂണി എട്ട് പതിറ്റാണ്ട് ചലച്ചിത്ര ലോകത്തും ടി വികളിലും സജീവമായിരുന്നു. 1939ലും 1942ലുമായി രണ്ട് തവണ പ്രത്യേക അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. എമ്മി അവാര്‍ഡ് ജേതാവാണ്. അവാ ഗാര്‍ഡ്‌നറാണ് ആദ്യ ഭാര്യ. പിന്നീട് ഏഴ് തവണ വിവാഹിതനായ ഇദ്ദേഹത്തിന് ഏഴ് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമുണ്ട്. 1979ല്‍ പുറത്തിറങ്ങിയ ദ ബഌക്ക് സ്റ്റാലിയന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സഹ നടനുള്ള ഓസ്‌കാര്‍ അവാര്‍ഡിന് നോമിനേറ്റ് ചെയ്തു. പിന്നീട് നാല് തവണയും നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Latest