ലൈസന്‍സുള്ള ബാറുകളുടെ പട്ടിക സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

Posted on: April 8, 2014 1:10 am | Last updated: April 8, 2014 at 1:10 am

കൊച്ചി: സംസ്ഥാനത്ത് ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ബാറുകളുടെ പട്ടിക സമര്‍പ്പിക്കാന്‍ സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദേശം. നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തെങ്കിലും ഇവ ഏതൊക്കെയെന്ന് വ്യക്തമല്ലാത്തതിനാല്‍ ലൈസന്‍സ് പുതുക്കാന്‍ തീരുമാനിച്ച ബാറുകളുടെ പട്ടിക സമര്‍പ്പിക്കാനാണ് ചീഫ് ജസ്റ്റിസ് മഞ്ചുള ചെല്ലൂരും ജസ്റ്റിസ് എ എം ശഫീഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.
ബാര്‍ ലൈസന്‍സുകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം രണ്ടിന് നികുതി വകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കെ സി ബി സി മദ്യവിരുദ്ധ സമിതി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയാണ് കോടതി പരിഗണിച്ചത്.