Connect with us

Kozhikode

എസ് വൈ എസ് 60-ാം വാര്‍ഷികം: പ്രഖ്യാപന സമ്മേളനം 24ന്‌

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം അറുപതാം വാര്‍ഷിക പ്രഖ്യാപനം ഏപ്രില്‍ 24ന് വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ നടക്കും. അറുപതാണ്ട് കാലം കേരളത്തിന്റെ മത, സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന എസ് വൈ എസ് 61ാം പിറന്നാള്‍ ദിനമായ ഏപ്രില്‍ 24ന് ഒരു വര്‍ഷത്തെ വിപുലമായ കര്‍മ പദ്ധതികളോടെ 60ാം വാര്‍ഷിക കര്‍മപദ്ധതികള്‍ക്ക് തുടക്കമിടുകയാണ്.
സമസ്തയുടെ തീരുമാനങ്ങളും നയനിലപാടുകളും സമൂഹത്തെ അറിയിക്കുന്നതിന് 1954 ഏപ്രില്‍ 24ന് രൂപവത്കൃതമായ എസ് വൈ എസ് കേരളത്തിന്റെ സാമൂഹിക രംഗത്ത് വേറിട്ടസേവന പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്.
നീണ്ട ഒരു വര്‍ഷത്തെ കര്‍മപദ്ധതികളുമായി സമൂഹത്തിലേക്ക ്ഇറങ്ങുന്ന സംഘടന ഇസ്‌ലാമിക പ്രബോധന വഴിയില്‍ പുതിയ രീതിയും രൂപവും സ്വീകരിച്ച് വിപ്ലവാത്മക മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന കൗണ്‍സിലര്‍മാര്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സോണ്‍ ഭാരവാഹികള്‍, സര്‍ക്കിള്‍ പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വൈകീട്ട് നാല് മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ സമസ്ത മുശാവറയുടെ മുഴുവന്‍ പണ്ഡിതന്മാരും സാദാത്തുക്കളും ഉമറാക്കളും പങ്കെടുക്കും.
ഇതുസംബന്ധമായി ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സയ്യിദ് ത്വാഹാ സഖാഫി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പ്രൊഫ. യു സി അബ്ദുല്‍ മജീദ്, സി പി സൈതലവി മാസ്റ്റര്‍, മുഹമ്മദ് പറവൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, എം എം ഹനീഫ മൗലവി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മജീദ് കക്കാട് സംബന്ധിച്ചു.