Connect with us

Gulf

പാരമൗണ്ട് ട്രെയിഡിംഗ്: ഓഫീസ് ഉദ്ഘാടനം 10ന്

Published

|

Last Updated

ദുബൈ: കിച്ചണ്‍ ഉല്‍പ്പന്നങ്ങളുടെ വിപണന രംഗത്ത് ജി സി സി മേഖലയിലെ ശക്തമായ സാന്നിധ്യമായ പാരമൗണ്ട് ട്രെയ്ഡിംഗിന്റെ ഏകീകൃത ഓഫീസ് സമുച്ഛയം ഈ മാസം 10ന് ഉദ്ഘാടനം ചെയ്യുമെന്നു ഗ്രൂപ്പ് ചെയര്‍മാനും എം ഡിയുമായ കെ വി ശംസുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം അഞ്ചിന് ഉമ്മുല്‍ ഖുവൈനിലാണ് ഓഫീസ് ഉദ്ഘാടനം നടക്കുക. 1988ലാണ് അബുദാബിയില്‍ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചതെന്നും ഇപ്പോള്‍ യു എ ഇ, ഒമാന്‍, ഖത്തര്‍, ഇന്ത്യ എന്നിവിടങ്ങളിലായി ഒമ്പത് ഷോറൂം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യാവസായികാടിസ്ഥാനത്തില്‍ ഹോട്ടല്‍, ബേക്കറി, സൂപ്പര്‍മാര്‍ക്കറ്റ്, ലോണ്‍ട്രി തുടങ്ങിയവയിലേക്ക് ആവശ്യമായ ഉപകരണങ്ങളാണ് സ്ഥാപനം വിപണനം ചെയ്യുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഉപകരണങ്ങള്‍ അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ആരോഗ്യകരമായ ചുറ്റുപാടുകളിലല്ല നമ്മുടെ നാട്ടില്‍ ഭക്ഷ്യവസ്തുക്കള്‍ തയാറാക്കി വിതരണം ചെയ്യുന്നതെന്ന് അനുഭവങ്ങള്‍ വിവരിച്ച് ശംസുദ്ദീന്‍ വ്യക്തമാക്കി. ഈ രംഗത്ത് നൈപുണ്യം നേടിയ എഞ്ചിനിയര്‍മാരും വിദഗ്ധരായ ജോലിക്കാരുമാണ് കമ്പനിയുടെ ശക്തി. 250 പേര്‍ ജോലി ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. എക്‌സിക്യൂട്ടീവ് ഡയറക്ടമാരായ ഷബീബ് അബ്ദുല്‍ഖാദര്‍, ഹിഷാം അബ്ദുല്‍ഖാദര്‍, പ്രൊഡക്ഷന്‍ ആന്‍ഡ് ടെക്‌നിക്കല്‍ മാനേജര്‍ ഡാനിയല്‍ ടി സാം, എം ജിന്‍ഷാദ്, രാഹുല്‍ രഘുനാഥ് പങ്കെടുത്തു.