Connect with us

Ongoing News

ട്വന്റി20 റാങ്കിംഗ്: ശ്രീലങ്ക ഒന്നാം സ്ഥാനത്ത്

Published

|

Last Updated

ഐ സി സി ട്വന്റി20 ട്രോഫിയുമായി ശ്രീലങ്ക

ദുബൈ: ട്വന്റി20 റാങ്കിംഗില്‍ ഇന്ത്യയെ പിന്തള്ളി ശ്രീലങ്ക ഒന്നാം സ്ഥാനത്തെത്തി. ഇന്നലെ നടന്ന ഫൈനലില്‍ ശ്രീലങ്കയോട് തോറ്റതോടെയാണ് ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടമായത്. ഇന്ത്യ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. പാകിസ്ഥാനാണ് മൂന്നാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുള്ള ശ്രീലങ്കക്ക് 133 പോയിന്റാണുള്ളത്. ഇന്ത്യക്ക് 130 പോയിന്റും പാകിസ്ഥാന് 120 പോയിന്റും. ടെസ്റ്റ് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തും ഏകദിന റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തും തുടരുകയാണ് ഇന്ത്യയിപ്പോള്‍.

ബാറ്റിംഗില്‍ കോഹ്‌ലി രണ്ടാം സ്ഥാനത്തും ബൗളര്‍മാരില്‍ ആര്‍ അശ്വിന്‍ നാലാം സ്ഥാനത്തുമാണ്.