Connect with us

Kerala

സോളാര്‍: ഹരജി നല്‍കാന്‍ വി എസിന് അധികാരമില്ലെന്ന് സര്‍ക്കാര്‍

Published

|

Last Updated

കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹരജി സമര്‍പ്പിക്കാന്‍ വി എസ് അച്ചുതാനന്ദന് അധികാരമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സോളാര്‍ കേസില്‍ സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഈ വാദമുന്നയിച്ചത്. വി എസിന് സോളാര്‍ തട്ടിപ്പില്‍ പണം നഷ്ടമായിട്ടില്ല. കേസുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ കേസില്‍ അന്വേഷണമാവശ്യപ്പെടാന്‍ വി എസിന് അധികാരമില്ലെന്നാണ് സര്‍ക്കാര്‍ വാദം.

അതേസമയം സോളാര്‍ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു.

Latest