Connect with us

National

ഡീസലിന്റെ പ്രതിമാസ വിലവര്‍ധന പിന്‍വലിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഡീസലിന്റെ പ്രതിമാസ വില വര്‍ധന പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എല്ലാ മാസവും 40 പൈസ മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഏപ്രില്‍ മാസത്തെ വര്‍ധന മരവിപ്പിക്കും. അന്തിമ പ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ.

2013 ജനുവരി 17 മുതല്‍ ഇതുവരെ 14 തവണയാണ് ഡീസല്‍ വില വര്‍ധിപ്പിച്ചത്. 14 മാസത്തിനുള്ളി ലിറ്ററിന് എട്ടുരൂപയോളമാണ് വിലയുയര്‍ന്നത്.

Latest