Connect with us

Ongoing News

വിമാനത്തിനുള്ളില്‍ യുവാവ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

Published

|

Last Updated

ഹൈദരാബാദ്: ദുബൈയില്‍ നിന്നും ഹൈദരാബാദിലെത്തിയ വിമാനത്തിലെ യാത്രക്കാരന്‍ കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഇംതിയാസ് എന്ന യാത്രക്കാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിമാനത്തിലെ വാഷ്‌റൂമിലാണ് ബ്ലേഡ് ഉപയോഗിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിലെത്തിച്ച ഇംതിയാസ് അബോധാവസ്ഥായിലാണ്. ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചതിനുള്ള കാരണം അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.