Connect with us

Ongoing News

മലേഷ്യന്‍ വിമാനം: ബ്ലാക്‌ബോക്‌സില്‍ നിന്ന് സിഗ്നല്‍ ലഭിച്ചതായി ചൈന

Published

|

Last Updated

പെര്‍ത്ത്: 239 യാത്രക്കാരുമായി ഇന്ത്യന്‍ മഹാസമദ്രത്തില്‍ തകര്‍ന്നുവീണ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്‌ബോക്‌സില്‍ നിന്നെന്ന് കരുതുന്ന സിഗ്നല്‍ തിരച്ചില്‍ സംഘത്തിന് ലഭിച്ചു. ബ്ലാക് ബോക്‌സിനായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തിരച്ചില്‍ നടത്തുന്ന ചൈനീസ് കപ്പലിലെ ബ്ലാക്‌ബോക്‌സ് ഡിറ്റക്റ്ററിലാണ് സിഗ്നല്‍ ലഭിച്ചത്. 37.5 ഹേര്‍ട്‌സ് ശക്തിയുള്ള സിഗ്നലാണ് ലഭിച്ചതെന്ന് ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇത് കാണാതായ വിമാനത്തിന്റെത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

കഴിഞ്ഞ മാസം എട്ടിനാണ് ക്വാലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പറന്ന മലേഷ്യയുടെ എം എച്ച് 370 വിമാനം കാണാതായത്. നിരവധി ദിവസത്തെ തിരച്ചിലിനൊടുവില്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണതായി മലേഷ്യന്‍ അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു. വിമാനത്തിന്റെതെന്ന് കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹസമുദ്രത്തില്‍ ഒഴുകനടക്കുന്നതായി സാറ്റലൈറ്റ് ചിത്രങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സ്്ഥിരീകരണം.

Latest