ആഭ്യന്തര സര്‍വീസ് നിരക്കുകള്‍ കുറച്ച് കൊണ്ട് വിമാനക്കമ്പനികള്‍

Posted on: April 5, 2014 12:07 pm | Last updated: April 5, 2014 at 12:07 pm

air-india-wi-fi-serviceന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് നിരക്കുകള്‍ രണ്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. മിക്ക എയര്‍ലൈന്‍ സര്‍വീസുകളും യാത്ര നിരക്കുകള്‍ കുറച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.
ജൂലൈ, സെപ്റ്റംബര്‍ മാസങ്ങളില്‍ നിരക്കുകള്‍ കുറച്ചുകൊണ്ട് സ്‌പൈസ്‌ജെറ്റ് രംഗത്തെത്തിയതാണ് മറ്റ് എയര്‍ലൈനുകളെയും യാത്രാനിരക്ക് കുറയ്ക്കാന്‍ പ്രേരിപ്പിച്ചത്. രാജ്യത്തെ മിക്ക സ്വകാര്യ എയര്‍ലൈനുകളും വന്‍തോതിലുള്ള ഓഫറുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ യാത്രക്കാര്‍ക്കു നല്‍കിയത്്.