Connect with us

Malappuram

യു ഡി എഫ് സന്ദേശ പ്രചാരണ ജാഥ ഇന്നും നാളെയും

Published

|

Last Updated

വണ്ടൂര്‍: 16-ാം ലോകസഭയുടെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ വയനാട് നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി എം ഐ ഷാനവാസിന്റെ പ്രചരണാര്‍ത്ഥം വണ്ടൂര്‍ നിയോജക മണ്ഡലം യു ഡി വൈ എഫിന്റെ നേതൃത്വത്തില്‍ പടിഞ്ഞാറന്‍ മേഖലാ ജാഥ ഇന്ന് രാവിലെ ഒമ്പത് മണിക്ക് മമ്പാട് മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പൊങ്ങല്ലൂര്‍-9.30, പന്തലിങ്ങല്‍-10.00, പത്തിരിയാല്‍-10.30, തിരുവാലി-11.00, പൂളക്കല്‍-11.30, എറിയാട്-12.00, വണ്ടൂര്‍ ടൗണ്‍-3.00, അത്താണി-3.30, ഏമങ്ങാട്-4.00, കൂളിപ്പറമ്പ്-4.30, വാണിയമ്പലം-5.00, താളിയംകുണ്ട് 5.30,പുളിയക്കോട്-6.00, പാലക്കോട്-6.30, നിരന്നപറമ്പ്-7.00, ചെറുകോട് -7.30 എന്നിവിടങ്ങളില്‍ പര്യടനം നടത്തി അയനിക്കോട് രാത്രി 8 മണിക്ക് സമാപിക്കും. കിഴക്കന്‍ മേഖല ജാഥ നാളെ ഒമ്പത് മണിക്ക് ആമപ്പൊയിലില്‍ ജില്ലാ മുസ്‌ലിം ലീഗ് ജന. സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ഐലാശ്ശേരി-9.00, പാലക്കല്‍വെട്ട-9.30, തുവ്വൂര്‍-10.00, മാമ്പുഴ 10.30, പുന്നക്കാട്-11.00, പുല്‍വെട്ട-11.30, തരിശ-12.00, കിഴക്കേത്തല-12.30, കുട്ടത്തി-1.00, നീലാഞ്ചേരി-3.00, ചാഴിയോട്-3.30, കാളികാവ് ജംഗ്ഷന്‍-4.00, പൂങ്ങോട്-4.30, അഞ്ചച്ചവടി-5.00, അമ്പലക്കടവ്-5.30, ഉദിരംപൊയില്‍-6.00, മാളിയേക്കല്‍-6.30, മമ്പാട്ടുമൂല-7.00, കല്ലാമൂല-7.30 എന്നിവിടങ്ങളില്‍ പര്യടനം നടത്തി ചോക്കാട് രാത്രി എട്ട് മണിക്ക് സമാപിക്കും.
ജാഥാക്യാപ്ടന്‍ മുസ്തഫ അബ്ദുല്‍ ലത്തീഫ്, വൈസ് ക്യാപ്ടന്‍ തങ്ങള്‍ ശിഹാബ്, ഡയറക്ടര്‍ ഷൈജല്‍ എടപ്പറ്റ, കോര്‍ഡിനേറ്റര്‍മാര്‍ അജ്മല്‍, കെ എം ഗഫൂര്‍, ഡോണി ടി ഇമ്മാനുവല്‍ എന്നിവരായിരിക്കും. സന്ദേശ ജാഥയുടെ പ്രചരണാര്‍ഥം കിഴക്കന്‍ മേഖലാ യോഗം കാളികാവ് ബേങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. യോഗത്തില്‍ മുസ്തഫ അബ്ദുല്‍ ലത്തീഫ്, തങ്ങള്‍ ശിഹാബ്, ഷൈജല്‍ എടപ്പറ്റ, റഷീദ് കുട്ടത്തി, സി കെ അഷ്‌റഫ്, മോഹന്‍ദാസ്, കെ എം ഗഫൂര്‍, പി ജംഷീര്‍, കെ റഹ്മത്തുല്ല, പി വി റിയാസ്, പി റമീസ് പ്രസംഗിച്ചു.

Latest