Connect with us

International

ട്വിറ്റര്‍ നിരോധം റദ്ദാക്കിയ നടപടിക്കെതിരെ ഉര്‍ദുഗാന്‍

Published

|

Last Updated

അങ്കാറ: രാജ്യത്ത് അടിച്ചേല്‍പ്പിച്ച ട്വിറ്റര്‍ നിരോധം റദ്ദാക്കിയ കോടതി നടപടിക്കെതിരെ വിമര്‍ശവുമായി തുര്‍ക്കി പ്രധാനമന്ത്രി ത്വയ്യിപ് ഉര്‍ദുഗാന്‍. ട്വിറ്റര്‍ നിരോധം റദ്ദാക്കിയ കോടതി നടപടി അംഗീകരിക്കുമെങ്കിലും അതിനെ ബഹുമാനിക്കില്ലെന്ന് ഉര്‍ദോഗാന്‍ പ്രതികരിച്ചു. നടപടി ശരിയോ ദേശാഭിമാനപരമോ അല്ലന്നും ഹൂരിയത് വെബ്‌സൈറ്റില്‍ അദ്ദേഹം പറയുന്നു. നമ്മുടെ ദേശീയവും ധാര്‍മികവുമായ മൂല്യങ്ങളെ അവഹേളിച്ചുകൊണ്ട് അമേരിക്കന്‍ കമ്പനിയെ സംരക്ഷിക്കാനേ കോടതി വിധി ഉപകരിക്കൂ എന്നും ഉര്‍ദുഗാന്‍ ആരോപിച്ചു.
നിരോധം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ടെലികമ്മ്യുണിക്കേഷന്‍ വകുപ്പ് അധികൃതര്‍ രണ്ടാഴ്ചയായി തുടരുന്ന ട്വിറ്റര്‍ നിരോധം എടുത്തുമാറ്റണമെന്നും കോടതി പറഞ്ഞിരുന്നു. യൂട്യൂബിനെതിരായ സമാനമായ നിരോധം മറ്റൊരു കോടതി റദ്ദാക്കിയിരുന്നു.

Latest