Connect with us

Kasargod

രാജ്യത്തിന്റെ ശത്രു കുത്തക മുതലാളിത്തം: എം എന്‍ കാരശ്ശേരി

Published

|

Last Updated

കാസര്‍കോട്: രാജ്യത്തിന്റെ ശത്രു കുത്തക മുതലാളിത്തമാണെന്ന് എഴുത്തുകാരനും ആം ആദ്മി പാര്‍ട്ടി നേതാവുമായ എം എന്‍ കാരശ്ശേരി അഭിപ്രായപ്പെട്ടു. കാസര്‍കോട് പ്രസ്‌ക്ലബില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക രാജ്യമായ നമ്മുടെ രാജ്യത്തിന് ആവശ്യമായ സംരക്ഷണം നല്‍കാതെ വികസനത്തിനുവേണ്ടി വാദിച്ചതുകൊണ്ട് കാര്യമില്ല. അഴിമതിയും സ്വജനപക്ഷപാതവും വര്‍ഗീയതയുമാണ് പാര്‍ട്ടി എതിര്‍ക്കുന്നത്. രാജ്യത്തെ സാമ്രാജ്യത്വ വിരുദ്ധ ശക്തികള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസും ബി ജെ പിയും കുത്തകകള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഏകാധിപിതിയുടെ ധാര്‍ഷ്ട്യത്തില്‍ പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കുകയാണ് മോദി ചെയ്യുന്നത്. കുത്തകകളുടെയും വര്‍ഗീയതയുടെയും പ്രതിരൂപമാണ് മോദി. ഇതിനു വിരുദ്ധമായി ആം ആദ്മി പാര്‍ട്ടി നവ രാഷ്ട്രീയ സമീപനമാണ് സ്വീകരിക്കുന്നതെന്ന് കാരശ്ശേരി പറഞ്ഞു.
പത്രസമ്മേളനത്തില്‍ സ്ഥാനാര്‍ഥി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ഫൈസല്‍ പെരുമ്പള തുടങ്ങിയവര്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest