Connect with us

Kerala

വി എസ് ശല്യക്കാരനായ വ്യവഹാരി: ചെന്നിത്തല

Published

|

Last Updated

പത്തനംതിട്ട: പരമോന്നത കോടതി തള്ളിയ കേസില്‍ ഹൈക്കോടതിയില്‍ ഹരജി പോയ വി എസ് അച്യുതാന്ദന്‍ ശല്യക്കാരനായ വ്യവഹാരിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ വിജയം മുന്നില്‍ക്കണ്ടാണ് വി എസ് സോളാര്‍ കേസില്‍ സി ബി ഐ അന്വേഷണം എന്ന ആവശ്യവുമായി കോടതിയില്‍ പോയത്. വി എസിന്റെ ഹരജിക്ക് ജനം കടലാസിന്റെ വില പോലും കല്‍പ്പിക്കില്ല. ആര്‍ജവമുണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണത്തോട് പ്രതിപക്ഷം സഹകരിക്കണം. അന്വേഷണ കമ്മീഷന്റെ മുമ്പില്‍ സമര്‍പ്പിക്കാന്‍ തെളിവായി ഒരു തുണ്ട് കടലാസുപോലുമില്ലാത്തതുകൊണ്ടാണ് ഇത്തരം കളികളെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

രണ്ട് വോട്ടിനുവേണ്ടിയുള്ള അവസരവാദമാണ് പിണറായി വിജയന്‍ കാണിക്കുന്നതെന്നും സി പി എമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ വരാനിരിക്കുന്നേയുള്ളൂ എന്നും ചെന്നിത്തല പറഞ്ഞു. ആന്റോ ആന്റണിയുടെ തെരെഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ കെ പി സി സി പ്രസിഡന്റ്.