Connect with us

National

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് ആം ആദ്മി

Published

|

Last Updated

ന്യൂഡല്‍ഹി: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത് ആം ആദ്മി പാര്‍ട്ടി. കേവലം ഒന്നര വര്‍ഷം പോലും പ്രായമാകാത്ത ആം ആദ്മി പാര്‍ട്ടി രാജ്യത്തുടനീളം 426 സീറ്റുകളിലാണ് ഒറ്റക്ക് മത്സരിക്കുന്നത്. രാജ്യത്തെ പ്രമുഖ പാര്‍ട്ടികളായ കോണ്‍ഗ്രസ് 414 സീറ്റിലും ബി ജെ പി 415 സീറ്റിലും സമാജ് വാദി പാര്‍ട്ടി 160 സീറ്റിലും മാത്രം സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോഴാണ് 426 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച് എ എ പി ശക്തി കാണിച്ചത്.

ഉത്തര്‍പ്രദേശിലാണ് എ എ പിക്ക് കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത്. ഇവിടെ മുഴുവന്‍ (80) സീറ്റുകളിലും എ എ പി മത്സരിക്കുന്നുണ്ട്. മഹാരാഷ്ട്രയിലും മുഴുവന്‍ (48) സീറ്റുകളിലും എ എ പിക്ക് സ്ഥാനാര്‍ഥികളുണ്ട്. കര്‍ണാടകയും (28), ഡല്‍ഹി (7)യുമാണ് എ എ പി മുഴുവന്‍ സീറ്റിലും മത്സരിക്കുന്ന മറ്റു സംസ്ഥാനങ്ങള്‍. കേരളത്തില്‍ ആകെയുള്ള 20 സീറ്റില്‍ 15 ഇടത്താണ് എ എ പി ജനവിധി തേടുന്നത്.
aap candidatesഅതേസമയം, ഫണ്ടിന്റെ അഭാവം ആം ആദ്മിയെ വല്ലാതെ വലക്കുന്നുണ്ട്. അതത് മണ്ഡലങ്ങളില്‍ നിന്ന് സംഭാവനയായി ലഭിക്കുന്ന പണം മാത്രമാണ് എ എ പിയുടെ വരുമാനം. ദേശീയ പാര്‍ട്ടി പദവി ലക്ഷ്യം വെച്ചാണ് എ എ പി ഇത്തവണ മത്സരിക്കുന്നത്. ലോക്‌സഭയിലേക്ക് നാല് എം പി മാരെ എത്തിക്കുകയും നാല് സംസ്ഥാനങ്ങളില്‍ മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ ആറ് ശതമാനം വോട്ടുകള്‍ ലഭിക്കുകയും ചെയ്താല്‍ പാര്‍ട്ടിക്ക് ദേശീയ പദവി ലഭിക്കും.

Latest