Connect with us

Kerala

സന്തോഷ് മാധവന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചത തടയണമെന്നാവശ്യപ്പെട്ട് സന്തോഷ് മാധവന്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് സദാശിവത്തിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെതാണ് വിധി. പെണ്‍കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന വാദം കോടതി തള്ളി. ഇക്കാര്യത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മൊഴി കോടതി പരിഗണിക്കുന്നില്ല എന്നും സുപ്രീംകോടതി അറിയിച്ചു.

ഒരു കേസില്‍ എട്ട് വര്‍ഷം കഠിന തടവും 2.1 ലക്ഷം രൂപ പിഴയും സന്തോഷ് മാധവന് ലഭിച്ചിരുന്നു. ഇതിനെയാണ് പ്രതി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തത്.