കമാലിയ്യ പതിനാലാം വാര്‍ഷികം ശനിയാഴ്ച

Posted on: April 3, 2014 11:36 pm | Last updated: April 3, 2014 at 11:36 pm

കയ്പമംഗലം: സ്വലാത്തുല്‍ കമാലിയ്യ പതിനാലാം വാര്‍ഷികവും ഉള്ളാള്‍ തങ്ങള്‍ അനുസ്മരണവും ആറിന് കയ്പമംഗലം കമാലിയ്യ നഗറില്‍ നടക്കും. വൈകീട്ട് ഏഴിന് പാലക്കാട് ജില്ലാ ഖാസി എന്‍ അലി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് സൈനുദ്ദീന്‍ സഖാഫി അല്‍ ബുഖാരി, സ്വലാത്തിനും ദുആ സമ്മേളനത്തിനും നേതൃത്വം നല്‍കും.
എസ് വൈ എസ് ജില്ലാ ട്രഷറര്‍ സയ്യിദ് ഫസല്‍ തങ്ങള്‍, അബുബുര്‍ഹാനുദ്ദീന്‍ തങ്ങള്‍ രണ്ടത്താണി, സയ്യിദ് തഖ്‌യുദ്ദീന്‍ അഹ്‌സനി കോട്ടക്കല്‍, സയ്യിദ് ശഹീദുദ്ദന്‍ ബാഖവി വളാഞ്ചേരി, സയ്യിദ് മുഹമ്മദുല്‍ ബുഖാരി ചുങ്കത്തറ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി കെ ബാവ ദാരിമി, ജഅ്ഫര്‍ സഖാഫി കയ്പമംഗലം, കെ ഐ എം സലീം മൗലവി ഇടുക്കി, ബാവ ബാഖവി കല്ലേറ്റുംകര, തൊഴിയൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, കുഞ്ഞുമൊയ്തീന്‍ സഖാഫി വയനാട്, വരവൂര്‍ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, നസ്‌റുദ്ദീന്‍ ദാരിമി മഹ്മൂദിയ്യ, എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയംഗം റഫീഖ് ലത്വീഫി തളിക്കുളം, നിസാര്‍ ലത്വീഫി ഇടുക്കി, അബ്ദുര്‍റഹ്മാന്‍ മദാരി, മുഹമ്മദലി ഫൈസി കൂറ്റനാട്, അബ്ദു സമദ് സഖാഫി മണ്ണാര്‍ക്കാട് തുടങ്ങി നിരവധി പ്രമുഖരും പണ്ഡിതന്‍മാരും നേതാക്കളും സ്വലാത്ത് വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും. വാഹന പാര്‍ക്കിംഗ് സൗകര്യവും മറ്റ് ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍മാന്‍ നിയോണ്‍ അബ്ദു ഹാജി, കണ്‍വീനര്‍ സി എം മുഹമ്മദാലി, മീഡിയ കണ്‍വീനര്‍ മുത്തലിബ് തളിക്കുളം എന്നിവര്‍ അറിയിച്ചു.