Connect with us

Wayanad

ഗര്‍ഭസ്ഥശിശു മരിച്ച സംഭവം: നഴ്‌സിനെ സ്ഥലം മാറ്റി

Published

|

Last Updated

ഗൂഡല്ലൂര്‍: ഗര്‍ഭസ്ഥശിശു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നെല്ലിയാളംപ്രൈമറി ഹെല്‍ത്ത് സെന്ററിലെ നഴ്‌സിനെ ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലംമാറ്റി. നഴ്‌സ് ധനലക്ഷ്മിയെയാണ് ആരോഗ്യവകുപ്പ് ജില്ലാ ഡപ്യുട്ടി ഡയറക്ടര്‍ ഡോ. ഭാനുമതി ശ്രീമധുര ഹെല്‍ത്ത് സെന്ററിലേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്. ഹെല്‍ത്ത് സെന്റര്‍ ജീവനക്കാരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ റോഡ് ഉപരോധിച്ചിരുന്നു. അത്തിക്കുന്ന് അത്തിമാനഗര്‍ സ്വദേശി കൃഷ്ണമൂര്‍ത്തിയുടെ ഭാര്യ ശാന്ത (23)ന് പ്രസവവേദന അനുഭവപ്പെട്ടപ്പോള്‍ ഉടനെ നെല്ലിയാളം ഹെല്‍ത്ത് സെന്ററിലെത്തിച്ചിരുന്നുവെങ്കിലും സൗകര്യം ഇല്ലെന്ന് പറഞ്ഞ് ഇവരെ മടക്കി അയക്കുകയായിരുന്നു.
തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെട്ടിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നത്.

Latest