എസ് വൈ എസ് സാന്ത്വന ഭവനത്തിന് ശിലയിട്ടു

Posted on: April 3, 2014 8:49 am | Last updated: April 3, 2014 at 8:49 am

മലപ്പുറം: എസ് വൈ എസ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ഭവനപദ്ധതിയുടെ പ്രഥമ വീടിന്റെ ശിലാസ്ഥാപന കര്‍മം ആനക്കയം ചെക്ക്‌പോസ്റ്റില്‍ സ്റ്റേറ്റ് പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു.
പ്രഥമ ഘട്ടത്തില്‍ ഇരുപത് വീടുകളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ജില്ലാ സാന്ത്വന സമിതിക്കു കീഴില്‍ നിര്‍മിച്ചു നല്‍കുന്നത്. ഭവന പദ്ധതിലെ ആദ്യ വീടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ചെക്ക് പോസ്റ്റില്‍ തുടക്കമായത്. രണ്ട് കിടപ്പുമുറികളോട് കൂടി 600 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന ഒരു വീടിന് ആറു ലക്ഷം രൂപയാണ് കണക്കാക്കുന്നത്.
കുരിക്കള്‍ കുഞ്ഞിപ്പഹാജി തന്റെ പിതാവ് ചെറിയ മുഹമ്മദിന്റെ സ്മരണക്കായി പ്രദേശവാസികള്‍ക്ക് നിര്‍മിച്ച് നല്‍കുന്ന കുടിവെള്ള പദ്ധതിയുടെ പ്രഖ്യാപനവും നടന്നു. ശിലാസ്ഥാപന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. സൈതലവി ദാരിമി ആനക്കയം, ടി അലവി പുതുപറമ്പ്, നാസര്‍ ഹാജി ഓമച്ചപ്പുഴ, ഒ എം എ റശീദ്, അപ്പോളോ ഉമര്‍ മുസ്‌ലിയാര്‍, ഹസൈനാര്‍ സഖാഫി കുട്ടശേരി, ഹംസ മുസ്‌ലിയാര്‍ കുട്ടശ്ശേരി, സക്കീര്‍ അഹ്‌സനി മീനടത്തൂര്‍, കെ പി നാണി, ബശീര്‍ മാസ്റ്റര്‍ പെരിമ്പലം സംബന്ധിച്ചു.