Connect with us

Ongoing News

ജയിലിലെ നിരപരാധികളെ മോചിപ്പിക്കുമെന്ന് എസ് പി പ്രകടന പത്രിക

Published

|

Last Updated

ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന തീവ്രവാദ കുറ്റം ആരോപിക്കപ്പെട്ട നിരപരാധികളായ മുസ്‌ലിംകളെ അധികാരത്തിലെത്തിയാല്‍ മോചിപ്പിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടിയുടെ പ്രകടന പത്രിക. ലൈംഗിക പീഡന വിരുദ്ധ നിയമം ദുരുപയോഗം ചെറുക്കുമെന്നും മുസ്‌ലിം, ദളിത് വിഭാഗങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുമെന്നും പ്രകടന പത്രിക പറയുന്നു.
മൂന്നാം മുന്നണി അധികാരത്തിലെത്തിയാല്‍ രാജ്യത്ത് വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി പറയുന്നു. മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി കമ്മീഷന്‍ രൂപവത്കരിക്കുമെന്നും പാര്‍ട്ടി ഉറപ്പ് നല്‍കുന്നു. വിലക്കയറ്റം തടയാന്‍ നടപടികളെടുക്കുമെന്നും പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് മുലായം സിംഗ് യാദവ് പറഞ്ഞു. 24 പേജുള്ള പ്രകടന പത്രികയില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നുണ്ട്. സാമുദായിക കലാപങ്ങള്‍ ചെറുക്കാന്‍ നിയമം ശക്തിപ്പെടുത്തും. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കുമെന്നും പാര്‍ട്ടി പറയുന്നു.
യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സ്വകാര്യ മേഖലയില്‍ തൊഴില്‍ സംവരണം ഏര്‍പ്പെടുത്തുകയും ചെറുകിട കുടില്‍ വ്യവസയാങ്ങള്‍ പരിപോഷിപ്പിക്കുകയും ചെയ്യും. തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ ലഭിക്കും വരെ ബത്ത അനുവദിക്കും. പട്ടികജാതി പട്ടിക വര്‍ഗ മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്കുള്ള സംവരണം ഉറപ്പ് വരുത്തും.
വാര്‍ഷിക ബജറ്റിന്റെ ഏഴ് ശതമാനം വിദ്യാഭ്യാസത്തിനായി നീക്കിവെക്കും. വിദേശ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തും.

 

---- facebook comment plugin here -----

Latest