ടി പി കേസില്‍ സി ബി ഐ: വി എസ് നിലപാട് വ്യക്തമാക്കണമെന്ന് ആന്റണി

Posted on: April 2, 2014 12:01 pm | Last updated: April 2, 2014 at 12:01 pm
SHARE

antonyതൃശൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ സി ബി ഐ അന്വേഷണം സംബന്ധിച്ച പുതിയ നിലപാട് വി എസ് വ്യക്തമാക്കണമെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് വി എസ് മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നല്‍കുമോ എന്നും അദ്ദേഹം തൃശൂരില്‍ ചോദിച്ചു.

ടി പി കേസില്‍ മലക്കം മറിഞ്ഞതിലൂടെ വി എസിന്റെ വിശ്വസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. കേസിലെ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട് ജനങ്ങള്‍ക്ക് അറിയാന്‍ താത്പര്യമുണ്ടെന്നും ആന്റണി പറഞ്ഞു.

സാമുദായിക സംഘടനകളുമായി യു ഡി എഫിന് കല്ലുകടിയില്ലെന്നും സമുദായ സംഘടനകള്‍ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടി പി കേസില്‍ പാര്‍ട്ടിയുടെ പങ്കിനെതിരെ ശക്തമായി നിലപാടെടുത്തിരുന്ന വിഎസ്, കേസിലെ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് രംഗത്ത് വന്നത് വിവാദമായിരുന്നു.