Connect with us

Ongoing News

നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ല

Published

|

Last Updated

തിരുവനന്തപുരം: നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് മന്ത്രിസ്ഭാ യോഗം തീരുമാനിച്ചു. 14 ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിയ നടപടിക്ക് യോഗം അംഗീകാരവും നല്‍കി. നിലവാരമില്ലാത്ത 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന 2014 മാര്‍ച്ച് അഞ്ചിലെ സുപ്രീം കോടതി വിധി പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. അതേസമയം, കോടതി ഉത്തരവ് ബാധകമാകാത്ത ത്രീസ്റ്റാര്‍ മുതലുള്ള ഹോട്ടലുകളുടെയും ക്ലബ്ബുകളുടെയും ലൈസന്‍സ് പുതുക്കി നല്‍കും.

തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. പാര്‍ട്ടിയിലും മുന്നണിയിലും ഇക്കാര്യം ചര്‍ച്ച ചെയ്യും. നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

നിലവാരമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ 418 ബാറുകളിലെ കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ പരിശോധന നടത്തിയിരുന്നു. ഇവിടങ്ങളിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ വേണ്ടിയായിരുന്നു പരിശോധന. ഈ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം പരിഗണിച്ചു.

ഇത് രണ്ടാം തവണയാണ് നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്ന കാര്യം മന്ത്രിസഭയുടെ പരിഗണനക്ക് വരുന്നത്.