Connect with us

National

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ വധശിക്ഷ റദ്ദാക്കിയ വിധി പുനഃപരിശോധിക്കില്ല

Published

|

Last Updated

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചതിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹരജി സുപ്രീംകോടതി തള്ളി. പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷയാണ് ജീവപര്യന്തമാക്കി കുറച്ചത്.

വസ്തുതകള്‍ പരിശോധിക്കാതെയാണ് ശിക്ഷ ഇളവ് ചെയ്തതെന്നും കേസ് വുപുലമായ ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ജയാഹരജി തീര്‍പ്പാക്കുന്നതില്‍ അനന്തമായ കാലതാമസം ഉണ്ടായാല്‍ ശിക്ഷ ഇളവ് ചെയ്യാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കിയത്. കഴിഞ്ഞ ഫെബ്രുവരി 28നാണ് വധശിക്ഷ ജീവപര്യന്തമാക്കി സുപ്രീംകോടതി ഉത്തരവിട്ടത്.