Connect with us

Kerala

ഐസ്‌ക്രീം കേസ്: വി എസ് അധിക സത്യവാങ്മൂലം സമര്‍പ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മുന്‍ ഡി ജി പി ജേക്കബ് പുന്നൂസ് കേസില്‍ ഇടപെട്ടു എന്ന് ആരോപിച്ചാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജസ്റ്റിസ് രഞ്ജന ദേശായിയുടെ അനുമതിയോടെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്നും വി എസ് സത്യവാങ്മൂലത്തില്‍ പറഞ്ഞു.