അക്കാദമിക് ബ്രിഡ്ജ് കോഴ്‌സ് മര്‍കസ് ഗാര്‍ഡനില്‍ മൂന്നിന് തുടങ്ങും

Posted on: April 1, 2014 1:15 am | Last updated: April 1, 2014 at 1:15 am
SHARE

പൂനൂര്‍: ഈ വര്‍ഷം എസ് എസ് എല്‍ സി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കായി പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിനു കീഴില്‍ അക്കാദമിക് ബ്രിഡ്ജ് കോഴ്‌സ് നടത്തുന്നു.
ഈ മാസം മൂന്ന് മുതല്‍ അഞ്ച് വരെ നടത്തുന്ന കോഴ്‌സില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഡോ.എ പി അബ്ദുല്‍ ഹകീം അസ്ഹരി, അമീര്‍ ഹസന്‍ (ആസ്‌ത്രേലിയ), എം അബ്ദു (ഡയറക്ടര്‍, ഇഹ്‌റാം) ഉമറുല്‍ ഫാറൂഖ് സഖാഫി, സി എം മുഹ്‌സിന്‍, നാസര്‍, തുടങ്ങിയവര്‍ വ്യത്യസ്ത സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. വിദ്യാര്‍ഥികളുടെ മതബോധം ഉയര്‍ത്തുന്നതോടൊപ്പം ദേശീയ അന്തര്‍ദേശീയ പഠന സാധ്യതകള്‍ പരിചയപ്പെടാനും നേതൃപാടവം, ആശയവിനിമയ കഴിവ് എന്നിവ വളര്‍ത്തുന്നതിനും പ്രത്യേക പരിഗണന നല്‍കും.
വിദേശ പണ്ഡിതന്മാരും വിദ്യാഭ്യാസ വിചക്ഷണരും കോഴ്‌സില്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. മര്‍കസ് ഗാര്‍ഡന്‍ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തില്‍ പ്രത്യേക പരിഗണന കോഴ്‌സ് അംഗങ്ങള്‍ക്ക് നല്‍കും. മതമൂല്യമുള്ള പുതിയ വിദ്യാഭ്യസ തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രാജ്യ വ്യാപകമായി ഇത്തരം കോഴ്‌സുകള്‍ നടത്തുമെന്നും ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ഈ മാസം തന്നെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളെഴുതിയവര്‍ക്ക് പ്രത്യേകം ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും ഡയറക്ടര്‍ ഡോ.എ പി അബ്ദുല്‍ ഹകീം അസ്ഹരി അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്. 8907616999,9020605792, 8907616999,9020605792, WWW.MARKAZGARDEN.ORG