Connect with us

Ongoing News

ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം പൊതു അവധി

Published

|

Last Updated

തിരുവനന്തപുരം: വോട്ടെടുപ്പ് ദിനമായ ഈ മാസം 10 ന് സംസ്ഥാനത്തെ പബ്ലിക് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പബ്ലിക് ഓഫീസുകള്‍ എന്നിവകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങള്‍, ബിസിനസ്, ട്രേഡ്, ഇന്‍ഡസ്ട്രിയല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 1951 ലെ റെപ്രസെന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്ട് സെക്ഷന്‍ 135 ബി പ്രകാരം ശമ്പളത്തോടെയുള്ള അവധിയായിരിക്കും. പ്രൈവറ്റ് സ്ഥാപനങ്ങള്‍, പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ സെന്ററുകള്‍, ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റുകള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്നവര്‍ മുതലായവര്‍ക്ക് അവധി ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ ലേബര്‍ കമ്മീഷണര്‍ സ്വീകരിക്കേണ്ടതാണ്. ജീവനക്കാരുടെ ശമ്പളവും മറ്റും അവധിയുടെ പേരില്‍ തടഞ്ഞുവെക്കാന്‍ പാടില്ല.
ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന തൊഴിലുടമസ്ഥര്‍ക്കെതിരെ 500 രൂപ വരെ പിഴ ചുമത്തും. തങ്ങളുടെ ലോക്‌സഭാ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവര്‍ക്ക് വോട്ട് ചെയ്യുന്നതിന് അവസരം നല്‍കണം. ഇവര്‍ക്കും റെപ്രസെന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്ട് സെക്ഷന്‍ 135 ബി(1) പ്രകാരം ശമ്പളത്തോടെയുള്ള അവധി നല്‍കേണ്ടതാണ്. ദിവസ വേതന, താത്കാലിക ജീവനക്കാര്‍ക്കും ശമ്പളത്തോടെയുള്ള അവധി നല്‍കണമെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

Latest