Connect with us

Kerala

ഭൂമിതട്ടിപ്പ് കേസ്: മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ ഭാഗികമായി സ്റ്റേ ചെയ്തു

Published

|

Last Updated

കൊച്ചി: സലീംരാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശം ഡിവിഷന്‍ ബെഞ്ച് ഭാഗികമായി സ്‌റ്റേ ചെയ്തു. വിധിന്യായത്തിലെ എഴുപതാം ഖണ്ഡികയിലെ രണ്ട് വരികളാണ് സ്‌റ്റേ ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ എന്തും ചെയ്യുമെന്നും മുഖ്യമന്ത്രി ജനങ്ങളോട് ഉത്തരം പറയണം എന്നും ഉള്ള രണ്ട് പരാമര്‍ശങ്ങള്‍ക്കാണ് സ്‌റ്റേ.പരാമര്‍ശം നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീംരാജ് ഉള്‍പ്പെട്ട കളമശ്ശേരി, കടകംപള്ളി ഭൂമിതട്ടിപ്പ് കേസുകളുടെ അന്വേഷണം സി ബി ഐക്ക് വിട്ടുകൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിലാണ് മുഖ്യമന്ത്രിക്കും ഓഫീസിനുമതിരെ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്.

കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.