299 ദിര്‍ഹത്തിന് സ്മാര്‍ട് ഫോണുമായി ഇത്തിസലാത്ത്

Posted on: March 31, 2014 7:58 pm | Last updated: March 31, 2014 at 7:58 pm
SHARE

etisalatഅബുദാബി: ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 299 ദിര്‍ഹത്തിന് സ്മാര്‍ട് ഫോണുമായി ഇത്തിസലാത്ത് രംഗത്ത്.
2 ജി ഉപഭോക്താക്കളെ 3 ജി ഉപഭോക്താക്കളാവാന്‍ പ്രോല്‍ത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് അല്‍ഭുതപ്പെടുത്തുന്ന വിലക്കുറവില്‍ സ്മാര്‍ട് ഫോണുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഇത്തിസാലാത്ത് രംഗത്തെത്തിയിരിക്കുന്നത്.
പ്ലാന്‍ 3 ജിയിലേക്ക് മാറ്റുന്ന ഉപഭക്താക്കള്‍ക്ക് വേണ്ടിയാണ് പുതിയ ഓഫര്‍ രംഗത്ത് ഇറക്കിയിരിക്കുന്നത്. പ്ലാന്‍ മാറ്റുന്നവര്‍ക്ക് ആറു മാസത്തേക്ക് 100 എംബി ഇന്റര്‍നെറ്റ് സൗകര്യവും ഈ പാക്കേജില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഒരുപോലെ പുതിയ പാക്കേജിന്റെ പ്രയോജനം ലഭിക്കും. 2 ജിയില്‍ നിന്നും 3 ജിയിലേക്ക് ഫോണ്‍ മാറുന്നതോടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളും മെയിലുകളുമെല്ലാം വേഗത്തില്‍ കൈകാര്യം ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.