മനുഷ്യക്കടത്ത് 2013ല്‍ റിപ്പോര്‍ട്ട് ചെയ്തത് 13 കേസുകള്‍

Posted on: March 31, 2014 7:54 pm | Last updated: March 31, 2014 at 7:54 pm
SHARE

ദുബൈ: 2013ല്‍ ദുബൈയില്‍ 13 മനുഷ്യക്കടത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ വെളിപ്പെടുത്തി. 23 കാരിയായ ഏഷ്യന്‍ യുവതി ആറു മാസം പ്രായമുള്ള കുഞ്ഞിനെ 6,000 ദിര്‍ഹത്തിന് വില്‍ക്കാന്‍ ശ്രമിച്ചത് ഉള്‍പ്പെടെയാണ് കേസുകള്‍. കുഞ്ഞിനെ മാതാവ് വില്‍ക്കാന്‍ ശ്രിമിക്കുന്നതായി അറിഞ്ഞ് പോലീസ് വേഷം മാറി എത്തുകയും ആവശ്യക്കാരനാണെന്ന് ധരിപ്പിച്ചായിരുന്നു. യുവതിയെ കൈയോടെ പിടികൂടിയത്.
വില പേശലിനൊടുവില്‍ കുഞ്ഞിനെ 4,000 ദിര്‍ഹത്തിന് പോലീസ് ഉദ്യോഗസ്ഥന് കൈമാറുകയായിരുന്നു.
ഇതുകൂടാതെ വേറെയും സങ്കീര്‍ണമായ കേസുകള്‍ പിടികൂടിയവിയില്‍ ഉള്‍പ്പെടുമെന്ന് ദുബൈ പോലീസിന്റെ ടോട്ടല്‍ ക്വാളിറ്റി ആന്‍ഡ് എക്‌സലന്‍സ് വിഭാഗം അസി കമാന്റര്‍ ഇന്‍ ചീഫ് ഡോ അബ്ദുല്‍ ഖുദ്ദൂസ് വെളിപ്പെടുത്തി.