ബി ജെ പി വോട്ടിനായി മുതലക്കണ്ണീര്‍ ഒഴുക്കുന്നുവെന്ന് സോണിയാഗാന്ധി

Posted on: March 31, 2014 4:45 pm | Last updated: March 31, 2014 at 6:48 pm
SHARE

sonia gandhiന്യൂഡല്‍ഹി: വോട്ട് കിട്ടുന്നതിനായി ബി ജെ പി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി. ഹരിയാനയിലെ മീവത്തില്‍ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സോണിയ. ബി ജെ പിയുടെ പൊള്ളയായ വാഗ്ദാനങ്ങളില്‍ പെട്ടുപോവരുത്. കോണ്‍ഗ്രസ് നടപ്പാക്കിയ വികസനപദ്ധതികള്‍ എല്ലാവരും കണ്ടതാണ്. ചരിത്രം കോണ്‍ഗ്രസിനുവേണ്ടി സംസാരിക്കുമെന്നും സോണിയാഗാന്ധി പറഞ്ഞു.