ട്വന്റി 20 ലോകക്കപ്പ്: ഇംഗ്ലണ്ടിനെ ഹോളണ്ട് അട്ടിമറിച്ചു

Posted on: March 31, 2014 6:15 pm | Last updated: March 31, 2014 at 6:34 pm
SHARE
mudassar
മൈക്കല്‍ ലുംപിനെ പുറത്താക്കിയ ബുഖാരിയുടെ ആഹ്ലാദം

ചിറ്റഗോംഗ്: ട്വന്റി20 ലോകക്കപ്പില്‍ കരുത്തരായ ഇംഗ്ലണ്ടിനെതിരെ നെതര്‍ലാന്റ്‌സിന് അട്ടിമറി വിജയം. 45 റണ്‍സിനാണ് ഇംഗ്ലണ്ടിനെ ഹോളണ്ട് തോല്‍പ്പിച്ചത്. മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച ഹോളണ്ടിനുവേണ്ടി മുദസ്സര്‍ ബുഖാരിയും വാന്‍ ബീക്കും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 3.4 ഓവറില്‍ 12 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ മുദസ്സറാണ് മാന്‍ ഓഫ് ദി മാച്ച്. ആദ്യം ബാറ്റ് ചെയ്ത ഹോളണ്ട് 20 ഓവറില്‍ 133 റണ്‍സാണെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 17.4 ഓവറില്‍ 88 റണ്‍സിന് പുറത്തായി. 18 റണ്‍സെടുത്ത രവി ബോപാരയാണ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍. ജോര്‍ദാന്‍ 14ഉം ഹെയ്ല്‍സ് 12ഉം റണ്‍സെടുത്തു. ഇംഗ്ലണ്ടിന്റെ എട്ട് ബാറ്റ്‌സ്മാന്‍മാര്‍ പത്തിന് മുകളില്‍ കടന്നില്ല.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹോളണ്ടിനുവേണ്ടി ബാറെസി 45 ബാളില്‍ 48ഉം മെയ്ബര്‍ഗ് 31 ബാളില്‍ 39ഉം റണ്‍സെടുത്തു. ഇംഗ്ലണ്ടിനുവേണ്ടി ക്യാപ്റ്റന്‍ സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നു വിക്കറ്റെടുത്തു.