24 മണിക്കൂര്‍ കാത്തുനിന്നാല്‍ ആര്‍ എസ് പിക്ക് സീറ്റ് ലഭിച്ചേനെ: പന്ന്യന്‍

Posted on: March 31, 2014 3:01 pm | Last updated: March 31, 2014 at 4:28 pm
SHARE

pannyan raveendranതിരുവനന്തപുരം: ആര്‍ എസ് പി 24 മണിക്കൂര്‍ കാത്തുനിന്നിരുന്നെങ്കില്‍ സീറ്റ് ലഭിച്ചേനെയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ബേബിയെ കൊല്ലം സീറ്റില്‍ നിന്നും പിന്‍വലിക്കാന്‍ ഇടതുമുന്നണിക്ക് മടിയുണ്ടായിരുന്നില്ല. ടി ജെ ചന്ദ്രചൂഢന്‍ ആര്‍ എസ് പിയെ യു ഡി എഫിന് കൊടുംവിലക്ക് വിറ്റു. തെരെഞ്ഞെടുപ്പില്‍ സീറ്റ് കുറഞ്ഞാല്‍ സര്‍ക്കാര്‍ രാജിവെക്കുമോ എന്ന് വ്യക്തമാക്കണം എന്നും പന്ന്യന്‍ പറഞ്ഞു.