മഅദനിക്ക് ജാമ്യമില്ല; ആശുപത്രിയില്‍ തുടരാമെന്ന് കോടതി

Posted on: March 31, 2014 1:17 pm | Last updated: April 1, 2014 at 1:12 am
SHARE

madani

ന്യൂഡല്‍ഹി: മഅദനിക്ക് ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീംകോടതി. ആരോഗ്യനില മെച്ചപ്പെടുന്നതുവരെ ആശുപത്രിയില്‍ തുടരാമെന്നും കോടതി പറഞ്ഞു. മഅദനിയെ ശനിയാഴ്ച്ച ബംഗ്ലൂരുവില്‍ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് വെള്ളിയാഴ്ച്ച കോടതി ഉത്തരവിട്ടിരുന്നു. മഅദനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.